റിസര്‍വ് ബാങ്കും യുഎഇ സെന്‍ട്രല്‍ ബാങ്കും ഡിജിറ്റല്‍ കറന്‍സി സഹകരണത്തിന്

Posted on: March 16, 2023

ന്യൂഡല്‍ഹി : യുഎഇയും ഇന്ത്യയും തമ്മില്‍ ഡിജിറ്റല്‍ കറന്‍സി ഇടപാട് സാധ്യമായേക്കും. ഇതക്കമുള്ള വിഷയങ്ങളില്‍ സഹകരണത്തിനായി റിസര്‍വ് ബാങ്കും യുഎഇ സെന്‍ട്രല്‍ ബാങ്കും (സിബിയുഎഐ) തമ്മില്‍ ധാരണാപത്രം കൈമാറി.

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സിയായ ഇ-റുപ്പിയും യുഎഇയുടെ ഡിജിറ്റല്‍ കറന്‍സിയും തമ്മില്‍ പരസ്പരം ഇടപാട് നടത്തുകയാണ് ലക്ഷ്യം. ആദ്യമായാണ് ഡിജിറ്റല്‍ കറന്‍സി രംഗത്ത് മറ്റൊരു രാജ്യവുമായി റിസര്‍വ് ബാങ്ക് സഹകരണത്തിന് ഒരുങ്ങുന്നത്.

രാജ്യാന്തര പണമിടപാട് സംബന്ധിച്ച പൈലറ്റ് പദ്ധതി ആരംഭിക്കാന്‍ ഇരു ബാങ്കുകളും തമ്മില്‍ ധാരണയായി. ഇത് പൂര്‍ണതോതില്‍ നടപ്പായാല്‍ ഇടപാട് ചെലവ് കുറയുകയും വേഗം കൂടുകയും ചെയ്യും. അച്ചടിച്ച നോട്ടിനു പകരം മൊബൈല്‍ ഫോണിലെ ആപ്പില്‍കൊണ്ടു നടക്കാവുന്ന കറന്‍സിയാണ് ഇ-റുപ്പി. പരീക്ഷണാടി സ്ഥാനത്തില്‍ ഏകദേശം 4.1 കോടി രൂപയുടെ ഇറുക്കി വിനിമയം നിലവില്‍ നടക്കുന്നുണ്ട്.