നാല് ബാങ്കുകള്‍ക്ക് 11 കോടി പിഴ

Posted on: March 5, 2019

ന്യൂഡല്‍ഹി : ബാങ്കുകളുടെ പണമിടപാടു സംബന്ധിച്ച ആശയവിനിമയ സംവിധാനമായ സ്വിഫ്റ്റ് ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് കര്‍ണാടക ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക് എന്നിവയ്ക്ക് റിസര്‍വ് ബാങ്ക് ആകെ 11 കോടി രൂപ പിഴ ചുമത്തി.

കര്‍ണാടക ബാങ്ക് 4 കോടിയും കരൂര്‍ വൈശ്യ ഒരു കോടിയും മറ്റുള്ളവ 3 കോടി വീതവും പിഴ നല്കണം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വജ്ര വ്യാപാരി നീരവ് മോദിയും സംഘവും 14000 കോടി രൂപയുടെ വായ്പതട്ടിപ്പു നടത്തിയ സംഭവത്തില്‍ സ്വിഫ്റ്റിന്റെ ദുരുപയോഗം വെളിപ്പെട്ടിരുന്നു. അതിനു ശേഷം റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്.