യെസ് ബാങ്കിന് 60,000 കോടി രൂപ വായ്പയുമായി റിസര്‍വ് ബാങ്ക്

Posted on: March 20, 2020


മുംബൈ : പൂര്‍ണ തോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച യെസ് ബാങ്കിന് പണത്തിന് അടിയന്തരാവശ്യമുണ്ടായാല്‍ ഉപയോഗപ്പെടുത്താന്‍ 60,000 കോടി രൂപയുടെ വായ്പാ സൗകര്യം റിസവര്‍വ് ബാങ്ക് ഏര്‍പ്പെടുത്തി. ബാങ്കിന്റെ ലഭ്യമായ എല്ലാ പണസ്രോതസ്സുകളും ഉപയോഗപ്പെടുത്തിയ ശേഷമേ റിസര്‍വ് ബാങ്കിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റ് വായ്പാ സൗകര്യം പ്രയോജനപ്പെടുത്താവു എന്ന് നിബന്ധനയുണ്ട് എന്നാല്‍ ഇതു വേണ്ടിവരില്ലെന്നാണ് ബാങ്ക് നല്‍കുന്ന സൂചന.