കല്യാൺ ജുവല്ലേഴ്‌സ് ചെന്നൈ ഷോറൂം തുറന്നു

Posted on: April 18, 2015

Kalyan-Jewellers-Chennai-sh

ചെന്നൈ : ലോകത്തിലെ ഏറ്റവും വലിയ ജുവല്ലറി ഷോറൂം ചെന്നൈയിൽ കല്യാൺ ജുവല്ലേഴ്‌സ് തുറന്നു. വൻജനാവലിയെ സാക്ഷി നിർത്തി അമിതാഭ് ബച്ചൻ ജുവല്ലറിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഐശ്വര്യ റായ്, പ്രഭു, നാഗാർജുന, ശിവ രാജ്കുമാർ, മഞ്ജു വാര്യർ തുടങ്ങി ചലചിത്രലോകത്തെ പ്രമുഖർ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ടി നഗർ 40,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഷോറൂം ഒരുക്കിയിട്ടുള്ളത്. 600 കിലോഗ്രാം സ്വർണത്തിൽ തീർത്ത അഞ്ച് ലക്ഷം ഡിസൈനുകളാണ് ചെന്നൈ ഷോറൂമിലുള്ളത്.200 കോടി രൂപയാണ് മൊത്തം മുതൽ മുടക്ക്.

Kalyan-Jewellers-Chennai-In

ക്രോംപെട്ട്, അഡയാർ, വേളാച്ചേരി, അണ്ണാനഗർ എന്നിവിടങ്ങളിൽ 15,000 ചതുരശ്രയടി വീതം വിസ്തീർണമുള്ള ഷോറുമുകൾ ആരംഭിക്കുമെന്ന് കല്യാൺ ജുവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. നാലു ഷോറൂമുകൾക്കും കൂടി 300 കോടി രൂപയാണ് മുതൽമുടക്ക്. എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ തുടങ്ങിയവർ ഉദ്ഘാടനചടങ്ങുകൾക്ക് നേതൃത്വം നൽകി.