നിതാഖാത് 1.34 ലക്ഷം പേർ മടങ്ങും

Posted on: November 5, 2013

Nitaqat

സൗദിഅറേബ്യയിൽ നടപ്പാക്കിയ പുതിയ തൊഴിൽ നിയമം (നിതാഖാത്) മൂലം 1.34 ലക്ഷം ഇന്ത്യക്കാർക്കു നാട്ടിലേക്കു മടങ്ങേണ്ടി വരും. അന്ത്യശാസന സമയം കഴിഞ്ഞതിനെ തുടർന്ന് ഇന്നലെ മുതൽ സൗദിയിൽ പരിശോധനകൾ കർശനമാക്കി. എംബസിയും സൗദിയിലെ ഇന്ത്യൻ സംഘടനകളും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാർ രവി പറഞ്ഞു.

നോർക്ക ഓൺലൈൻ രജിസ്‌ട്രേഷൻ ഏർപ്പെടുത്തും. നിതാഖാത് മൂലം നാട്ടിലേക്കു മടങ്ങേണ്ടിവരുന്നവർക്കു സൗജന്യ വിമാനടിക്കറ്റു നൽകുമെന്ന് കേരള നോർക്ക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇളവുകാലത്ത് ഇന്ത്യൻ എംബസിയിൽ പേരു രജിസ്റ്റർ ചെയ്തവർക്കാണ് ഈ ആനുകൂല്യം. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങൡ നിന്ന് കേരളത്തിലേക്ക് ചാർട്ടർവിമാനങ്ങൾ ഏർപ്പെടുത്തും. മടങ്ങുന്നവരുടെ പുനരധിവാസം സംബന്ധിച്ച ചർച്ചനടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

TAGS: Nitaqat | Norka | Saudi Arabia |