മംഗൾയാൻ അഭിനന്ദനപ്രവാഹം

Posted on: November 5, 2013

Mangalyaanചൊവ്വ ദൗത്യവാഹനമായ പിഎസ്എൽവി സി 25 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കും രാജ്യത്തെമ്പാടു നിന്നും അഭിനന്ദന പ്രവാഹം. ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണനുമായി ടെലിഫോണിൽ സംസാരിച്ച പ്രധാനമന്ത്രി മൻമോഹൻസിംഗ് ചരിത്രനേട്ടത്തിനു ഐഎസ്ആർഒ ടീമിനെ അഭിനന്ദിച്ചു.

രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി മംഗൾയാൻദൗത്യത്തെ നിർണായകമായ കാൽവെയ്പ്പ് എന്നു വിശേഷിപ്പിച്ചു. കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോഡി തുടങ്ങിയവരും ഐഎസ്ആർഒ ടീമിനെ അഭിനന്ദിച്ചു.