ഫർഹൻ അക്തർ ഡ്യുലക്‌സ് വെൽവറ്റ് ബ്രാൻഡ് അംബാസഡർ

Posted on: April 7, 2015

Dulux-Paints-Big

കൊച്ചി : ഡ്യുലക്‌സ് വെൽവറ്റ് ബ്രാൻഡ് അംബാസഡറായി പ്രശസ്ത ബോളിവുഡ് താരവും ഗായകനും സംവിധായകനുമായ ഫർഹൻ അക്തർ നിയമിതനായി. ഫാഷൻ ട്രെൻഡ്‌സ് ഫോർ വോൾസ് എന്ന ഡ്യുലക്‌സ് വെൽവറ്റ് ടച്ചിന്റെ സംയോജിത പ്രചാരണത്തിന് ഫർഹൻ അക്തർ ചുക്കാൻ പിടിക്കും.

ഡ്യുലക്‌സ് വെൽവറ്റ് ടച്ചിന്റെ ഫാഷൻ ട്രെൻഡ്‌സ് ഹൈ-എൻഡ് ഡെക്കറേറ്റീവ് പെയിന്റുകളുടെ വൻശേഖരമാണ് അക്‌സോനോബേൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര പ്രീമിയം ബ്രാൻഡിൽ നിറക്കൂട്ടുകളുടെ വിസ്മയ ശേഖരമാണ് ഡ്യൂലക്‌സിനുള്ളതെന്ന് അക്‌സോനോബേൽ ഇന്ത്യ, ഡെക്കറേറ്റീവ് പെയിന്റ്‌സ് ഡയറക്ടർ രാജീവ് രാജഗോപാൽ പറഞ്ഞു.