ഡ്യൂലക്‌സിന്റെ ക്രാക്പ്രൂഫ് വെതർ ഷീൽഡ് മാക്‌സ്

Posted on: May 11, 2015

Dulux-Weather-Sheild-Max-bi

കൊച്ചി : ഡ്യൂലക്‌സിന്റെ ക്രാക് പ്രൂഫ് വെതർഷീൽഡ് മാക്‌സ് വിപണിയിലെത്തി. ഡ്യൂലക്‌സിന്റെ പ്രീമിയം എക്സ്റ്റീരിയർ എമൾഷനാണിത്. കെട്ടിടങ്ങൾക്ക് മനോഹാരിത നൽകുന്നതോടൊപ്പം ഏതു കഠിന കാലാവസ്ഥയെയും ചെറുത്തു തോല്പിക്കാൻ ശേഷിയുള്ള വെതർ ഷീൽഡ് മാക്‌സ് പുറം ഭിത്തികളുടെ സംരക്ഷകൻ കൂടിയാണ്.

വിള്ളലുകളിൽ നിന്നും ചുമരുകൾക്ക് രക്ഷാകവചം തീർക്കുന്ന ക്രാക്ക് പ്രൂഫ് സാങ്കേതിക വിദ്യ വെതർ ഷീൽഡ് മാക്‌സിനെ വ്യത്യസ്തമാക്കുന്നു. നേരിയ വിള്ളലുകളെപ്പോലും തടഞ്ഞ് അത് വീടുകളെ ഈർപ്പവിമുക്തമാക്കുന്നു. ഒപ്പം പുറം ചുമരുകൾക്ക് തിളക്കവും ഭംഗിയും പ്രദാനം ചെയ്യുകയും ചെയ്യും.

ദീർഘനാളത്തെ ഈടാണ് വെതർഷീൽഡ് മാക്‌സിന്റെ മറ്റൊരു സവിശേഷത. ഡ്യൂലക്‌സിന്റെ പ്രമുഖ ഉത്പന്നമാണ് വെതർഷീൽഡ് മാക്‌സ് എന്ന് അക്‌സോ നോബൽ ഇന്ത്യ, ഡെക്കറേറ്റീവ് പെയിന്റ്‌സ് ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ) രാജീവ് രാജഗോപാൽ പറഞ്ഞു.