ഡ്യൂലക്‌സ് വെതർ ഷീൽഡ് വാങ്ങിയാൽ ഇൻഷ്വറൻസ് പരിരക്ഷ

Posted on: August 30, 2015

Dulux-home-cover-Big

കൊച്ചി : ഡ്യൂലക്‌സ് വെതർഷീൽഡ് പെയിന്റ് വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ബജാജ് അലയൻസിന്റെ ഇൻഷ്വറൻസ് പരിരക്ഷ. പൂനെയിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച കരാർ അക്‌സോനോബൽ ഇന്ത്യയും ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസും തമ്മിൽ ഒപ്പുവച്ചു. ഡ്യൂലക്‌സ് പ്രൊട്ടക്ടഡ് പ്ലാൻ 10 ലക്ഷം രൂപ വരെയുള്ള ഹോം ഇൻഷ്വറൻസ് പരിരക്ഷയാണ് ഉറപ്പുനൽകുന്നത്.

പ്രകൃതിദുരന്തങ്ങളിൽനിന്നും ആകസ്മിക ദുരന്തങ്ങളിൽനിന്നും സംരക്ഷണമേകാൻ ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസുമായുള്ള പങ്കാളിത്തത്തിന് കഴിയുമെന്ന് അക്‌സോനോബൽ ഇന്ത്യ ഡയറക്ടർ രാജീവ് രാജഗോപാൽ പറഞ്ഞു.

തങ്ങളുടെ ഉപഭോക്തൃ അടിത്തറ വിപുലമാക്കുന്നതിന് പ്രീമിയം വീടുകളിൽ ഡ്യൂലക്‌സിന്റെ കരുത്തോടെ എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസ് സിഇഒ തപൻ സിംഘൽ പറഞ്ഞു. ഡ്യൂലക്‌സ് വെതർ ഷീൽഡ് ശ്രേണിയായ പ്രൊട്ടക്ട്, മാക്‌സ്, പവർ ഫ്‌ളക്‌സ് എന്നിവയുടെ ഓരോ 20 ലിറ്റർ പായ്ക്കിനൊപ്പം ഡ്യൂലക്‌സ് പ്രൊട്ടക്ടഡ് പ്ലാൻ ലഭിക്കും.

ഈ ഓഫറിൽ ഓരോ വീട്ടുടമയ്ക്കും പരമാവധി 10 ലക്ഷം രൂപ വരെയുള്ള ഇൻഷ്വറൻസ് പരിരക്ഷ പ്രയോജനപ്പെടുത്താൻ കഴിയും. 100 ശതമാനം സംരക്ഷണ ചിഹ്നമുള്ള എല്ലാ പായ്ക്കുകൾക്കുമൊപ്പം ഇവ ലഭിക്കും. www.dulux.in/protection ലോഗ് ചെയ്ത് കൂപ്പണുകൾ റിഡീം ചെയ്യാവുന്നതാണ്. പ്രത്യേക റിഡംപ്ഷൻ കോഡ് 2016 മാർച്ച് 31 വരെ ബാധകമായിരിക്കും. ഈ ഇൻഷ്വറൻസിന്റെ സാധുത പോളിസി നൽകിയ തീയതി മുതൽ 12 മാസത്തേക്കാണ്.