പാർക് അവന്യു പെർഫ്യൂമിന്റെ ലാഭം സ്ത്രീ സംരക്ഷണത്തിന്

Posted on: December 5, 2015

Park-Avenue-with-MARD-Big

കൊച്ചി : റെയ്മണ്ട് ഗ്രൂപ്പ് കമ്പനിയായ ജെ.കെ. ഹെലൻകർടിസ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി ബോളിവുഡ് താരം ഫർഹാൻ അക്തർ സ്ഥാപിച്ച സന്നദ്ധ സംഘടനയായ മാർഡു (മെൻ എഗെയ്ൻസ്റ്റ് റെയ്പ് ആൻഡ് ഡിസ്‌ക്രിമിനേഷൻ) മായി കൈകോർക്കുന്നു.

പാർക് അവന്യു ബ്രാൻഡിൽ പുതുതായി വിപണിയിലിറക്കുന്ന പുരുഷ പെർഫ്യൂം ശ്രേണിയുടെ വിൽപനയിൽ നിന്ന് ലഭിക്കുന്ന ലാഭം മുഴുവൻ സ്ത്രീ സമത്വത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയായ യുഎൻ വുമണി ന് നൽകും.

ഫർഹാൻ അക്തറിന്റെ അഭ്യർത്ഥന മാനിച്ചാണ് സാമൂഹ്യ പ്രതിബദ്ധതയോടുകൂടിയ ഈ ദൗത്യം കമ്പനി ഏറ്റെടുത്തിരിക്കുന്നതെന്ന് റെയ്മണ്ട് ലിമിറ്റഡ് ചെയർമാൻ ഗൗതം ഹരി സിംഘാനിയ പറഞ്ഞു.

മറ്റ് പല സുഗന്ധതൈല ബ്രാൻഡുകളും സ്ത്രീയെ പുരുഷന്റെ ഇംഗിതത്തിനുള്ള വസ്തുവായാണ് പരസ്യങ്ങളിൽ ചിത്രീകരിക്കുന്നതെന്ന് ജെ.കെ. ഹെലൻകർടിസ് ബിസിനസ് ഡയറക്ടർ അശോക് നമ്പൂതിരി ചൂണ്ടിക്കാട്ടി. പക്ഷെ പാർക് അവന്യു ബ്രാൻഡുകൾ അങ്ങനെ ചെയ്യാറില്ല. ഫർഹാൻ അക്തറാണ് പാർക് അവന്യു ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡർ.