ബംഗലുരു എയർപോർട്ട് വഴി 2017 ൽ പറന്നത് 25 ദശലക്ഷം യാത്രക്കാർ

Posted on: January 12, 2018

ബംഗലുരു : കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് വഴി 2017 ൽ പറന്നത് 25 ദശലക്ഷം (2.5 കോടി) യാത്രക്കാർ. 2016 ൽ 22.18 ദശലക്ഷം യാത്രക്കാർ ബംഗലുരു വിമാനത്താവളം വഴി കടന്നുപോയി.

പ്രതിദിനം 600 എയർ ട്രാഫിക് മൂവ്‌മെന്റ്‌സ് ആണ് ബംഗലുരു എയർപോർട്ടിലുള്ളത്. ഡെയ്‌ലി ഡിപ്പാർച്ചറുകളിൽ 116 ഉം ഇൻഡിഗോയുടേതാണ്. 2016 ൽ പ്രതിദിനം ശരാശരി 60,000 ഉം 2017 ൽ 85,000 യാത്രക്കാരെയുമാണ് ബംഗലുരു എയർപോർട്ട് കൈകാര്യം ചെയ്തത്.

വ്യോമഗതാഗത രംഗത്തെ തിരക്ക് കണക്കിലെടുത്ത് ബംഗലുരു എയർപോർട്ടിൽ 1358 കോടി രൂപ മുതൽമുടക്കി സെക്കൻഡ് റൺവേ നിർമിക്കാനൊരുങ്ങുകയാണ്. 2019 ൽ പൂർത്തിയാകുന്ന രണ്ടാം റൺവേ ഏത് കാലാവസ്ഥയിലും എല്ലാത്തരം വിമാനങ്ങൾക്കും ഉപയോഗിക്കാവുന്നവിധമാണ് നിർമ്മിക്കുന്നത്.