എം ആർ എഫിന് ജെഡി പവർ അവാർഡ്

Posted on: November 3, 2013

MRFഎംആർഎഫിന് തുടർച്ചയായ 10 തവണയും ജെഡി പവർ അവാർഡ്: ടയർ വ്യവസായത്തിലെ തന്നെ ഏറ്റവും വലിയ അംഗീകാരമായ ജെഡി പവർ അവാർഡ്, ഓട്ടോമോട്ടിവ് രംഗത്തെ ഓസ്‌കാർ അവാർഡാണ്. ആഗോളതലത്തിൽ ടയർ കമ്പനികളിൽ എംആർഎഫിന് 15 സ്ഥാനമാണുള്ളത്. തുടർച്ചയായി ജെഡി പവർ അവാർഡ് ലഭിക്കുന്ന അപൂർവ്വം ടയർ കമ്പനികളിൽ ഒന്നായി എംആർഎഫ് മാറി.

റേഡിയൽ ടയർ വിഭാഗത്തിൽ എം ആർ എഫ് ഈയിടെ, എംആർഎഫ്‌സെഡ് എൽഒ വിപണിയിലെത്തിച്ചിരുന്നു. 40, 45, 55, സീരീസുകളിൽ ഇവ ലഭ്യമാണ്.ഔഡി, ബിഎംഡബ്ലൂ മെർസിഡസ്, ജഗ്വാർ ഉൾപ്പെടെ ഉള്ള വാഹനങ്ങൾക്കു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ് സെഡ്എൽഒ. ഇന്ത്യൻ റോഡുകളിലെ 70 ഇനം പ്രീമിയം വാഹനങ്ങൾക്കായി 13 സൈസുകളാണ് ഈ വിഭാഗത്തിൽ ഉള്ളത്.