രത്തൻ ടാറ്റാ റെയിൽവേ ഇന്നവേഷൻ കൗൺസിൽ ചെയർമാൻ

Posted on: March 20, 2015

Ratan-Tata-big

ന്യൂഡൽഹി : റെയിൽവേ നവീകരണത്തിനുള്ള കായ കൽപ് സംവിധാനത്തിന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റാ നേതൃത്വം നൽകും. കൗൺസിലിൽ റെയിൽവേ ട്രേഡ് യൂണിയൻ നേതാക്കളായ ശിവ ഗോപാൽ മിശ്രയും (ജനറൽ സെക്രട്ടറി ഓൾ ഇന്ത്യ റെയിൽവേമെൻ ഫെഡറേഷൻ) എം. രഘുവയ്യയും (നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയിൽവേമെൻ) അംഗങ്ങളാണ്.

റെയിൽവേ ബോർഡിന്റെ പുനസംഘടനയും സ്വകാര്യവത്കരണവും യൂണിയനുകൾ എതിർത്തുവരുന്ന സാഹചര്യത്തിലാണ് യൂണിയൻ പ്രതിനിധികളെ ഇന്നവേഷൻ കൗൺസിലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റെയിൽവേയുടെ ഭരണം, ധനകാര്യം, നിയമങ്ങൾ തുടങ്ങി അടിമുടി പരിഷ്‌കരണമാണ് കായ് കൽപിലൂടെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു ലക്ഷ്യമിടുന്നത്.