വാട്‌സാപ്പ് ബാക്കപ്പ് ‘അണ്‍ലിമിറ്റഡ്’ ആയി ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാനാവില്ല

Posted on: November 16, 2023

ന്യൂഡല്‍ഹി :  വാട്‌സാപ് ചാറ്റുകളുടെ ബാക്കപ്പ് ഇനി ‘അണ്‍ലിമിറ്റഡ്’ ആയി ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാനാവില്ല. ഗൂഗിള്‍ അക്കൗണ്ടില്‍ ലഭിക്കുന്ന 15 ജിബി സ്റ്റോറേജില്‍ തന്നെ നമ്മുടെ വാ
ട്‌സാപ് ബാക്കപ്പും പരിഗണിക്കും. അതായത് വാട്‌സാപ് ബാക്കപ്പ് വലുതാണെങ്കില്‍ ഗൂഗിള്‍ സൗജ
ന്യമായി ഓരോ വ്യക്തിക്കും നല്‍കുന്ന 15 ജിബി സ്റ്റോറേജ് തികയാതെ വന്നേക്കാം. അങ്ങനെ
വന്നാല്‍ പണം നല്‍കി അധിക സ്റ്റോറേജ് വാങ്ങുകയോ ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ്
ചെയ്ത് സ്‌പേസ് കുറയ്ക്കുകയോ ചെയ്യേണ്ടി വരും.

വാട്‌സാപ് ബാക്കപ്പിന് ഗൂഗിള്‍ ഡ്രൈവിനെ ആശ്രയിക്കാത്തവരെഇത് ബാധിക്കില്ല. നിലവില്‍ ബാ
ക്കപ്പിനായി അണ്‍ലിമിറ്റഡ് സ്‌പേസ് ആണ് ഗൂഗിള്‍ നല്‍കുന്നത്. ഫോണ്‍ മാറ്റിയാലും വാട്‌സാ
പ്പിലെ ചാറ്റുകള്‍ തിരിച്ചെടുക്കാനായി അവയുടെ പകര്‍പ്പ് ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കുന്ന രീതി
യാണിത്. വാട്‌സാപ് തുറന്ന് സെറ്റിങ്‌സ്>>ചാറ്റ്‌സ്>>ചാറ്റ് ബാക്കപ്പ് എടുത്ത് നോക്കിയാല്‍ നി
ങ്ങള്‍ ബാക്കപ്പിനായി ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാം.

ബാക്കപ്പ് വലുപ്പവും അറിയാം. ഉദാഹരണത്തിന് 4 ജിബിയാണ് ബാക്കപ്പ് എങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് നിങ്ങളുടെ ഗൂഗിള്‍ സ്റ്റോറേജിലേക്ക് പരിഗണിക്കും.വാട്‌സാപ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഡിസംബര്‍ മുതല്‍ ഇത് നടപ്പാകും.