ഇന്ത്യൻ ഹോട്ടൽസ് എംഡിക്ക് ശമ്പളം 18.4 കോടി

Posted on: March 17, 2015

Taj-Group-Rakesh-Sarna-big

മുംബൈ : ഇന്ത്യൻ ഹോട്ടൽസ് മാനേജിംഗ് ഡയറക്ടർ രാകേഷ് സരണയ്ക്ക് 18.4 കോടി രൂപ വാർഷി പ്രതിഫലം നൽകാൻ ഓഹരിയുടമകൾ അംഗീകാരം നൽകി. ഇന്ത്യൻ ഹോസ്പിറ്റാലിറ്റി സെക്ടറിലെ ഏറ്റവും ഉയർന്ന പ്രതിഫല നിരക്കാണിത്. ഇന്ത്യൻ ഹോട്ടൽസിൽ ചേരുന്നതിന് മുമ്പ് 35 വർഷം ഹയാത്ത് ഹോട്ടലിൽ സേവനമനുഷ്ഠിച്ചിരുന്നു.

ഹയാത്തിന്റെ യുഎസിലെ 383 ഹോട്ടലുകളുടെ ചുമതല രാകേഷ് സരണയ്ക്കായിരുന്നു. 2014 ഓഗസ്റ്റ് വരെ ചുമതല വഹിച്ചിരുന്ന മുൻ എംഡി റെയ്മണ്ട് ബിക്‌സണ് ഇത്തരത്തിലുള്ള പാക്കേജ് നൽകുന്നതിനെ ഏതാനും ഓഹരിയുടമകൾ എതിർത്തിരുന്നു. 2012-13, 2013-14 വർഷങ്ങളിൽ ഇന്ത്യൻ ഹോട്ടൽസ് നഷ്ടത്തിലായിരുന്നു.