ടാറ്റാ ഗ്രൂപ്പിന്റെ വരുമാനം 108 ബില്യൺ ഡോളർ

Posted on: August 31, 2015

Cyrus-Mistry-big

മുംബൈ : ടാറ്റാ ഗ്രൂപ്പിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 108.8 ബില്യൺ ഡോളർ. അതായത് 7,17,948 കോടി രൂപ. വരുമാനം 2013-14 ലെ 103.27 ബില്യൺ ഡോളറിൽ നിന്നും 5.3 ശതമാനം വർധിച്ച് 108.78 ബില്യൺ ഡോളറായി. ഗ്രൂപ്പിന്റെ മൊത്തം ആസ്തി 117.9 ബില്യൺ ഡോളർ.

ഉപ്പു തൊട്ട് വിമാനസർവീസ് വരെയുള്ള ബിസിനസുകൾ നടത്തുന്ന ടാറ്റാ ഗ്രൂപ്പിൽ ആറ് ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. ഇവരിൽ പകുതിയിലേറെപ്പേരും ഐടി മേഖലയിലാണ്. ഗ്രൂപ്പിലെ നൂറിലേറെ കമ്പനികൾ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്നു. ഗ്രൂപ്പിന്റെ മൊത്തവരുമാനത്തിൽ 70 ശതമാനവും ഈ കമ്പനികളുടെ സംഭാവനയാണ്. ഇവയിൽ 30 കമ്പനികൾ സ്റ്റോക്ക്എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവയാണ്. ഇവയുടെ മൊത്തം വിപണിവ്യാപ്തം 8 ലക്ഷം കോടി രൂപയോളമാണ്.