സുൻജയ് ശർമ്മ ഹയാത്ത് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ്

Posted on: December 18, 2017

കൊച്ചി : സുൻജയ് ശർമ്മയെ ഹയാത്ത് ഹോട്ടൽസ് ഇന്ത്യയുടെ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റായി നിയമിച്ചു. ഹയാത്ത് ഹോട്ടലിന്റെ ഓപ്പറേഷൻസ് വിഭാഗവും കമ്പനിയുടെ വളർച്ചക്ക് ആവശ്യമായ നയരൂപീകരണവും അദ്ദേഹം കൈകാര്യം ചെയ്യും. ഗുഡ്ഗാവിലുള്ള ഹയാത്തിന്റെ ആസ്ഥാനത്ത് സുൻജയ് ശർമ്മ ചുമതയേറ്റു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽമാനേജ്‌മെൻറിൽ നിന്നുള്ള ബിരുദധാരിയാണ് സുൻജയ്. ഗ്രാൻഡ് ഹയാത്തിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.

ഹയാത്ത് ഗ്രൂപ്പ് പ്രസിഡന്റ് പീററർ ഫുൽട്ടണ് കീഴിലാണ് അദ്ദേഹം പ്രവർത്തിക്കുക . ഹയാത്ത് സൗത്ത് ആൻഡ് വെസ്റ്റ് ഇന്ത്യ ഏരിയ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയാണ് സുൻജയ് ശർമ്മ. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഹയാത്തിൽ പ്രവർത്തിച്ചു വരുന്ന സുൻജയ് ശർമ്മ ഹയാത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പീററർ ഫുൽട്ടൺ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വ മികവും പ്രവർത്തന പരിചയവും ഇന്ത്യയിൽ ഹയാത്തിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

ഹയാത്ത് 2017 ൽ അറുപതാം വാർഷികം ആഘോഷിക്കുമ്പോൾ തന്നെ തേടിയെത്തുന്ന പുതിയ പദവി ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് സുൻജയ് ശർമ്മ പറഞ്ഞു. ഈ സ്ഥാപനത്തിന്റെ വളർച്ചയോടൊപ്പം ആണ് താനും വളർന്നത്. ഇത് ഭാഗ്യമാണ്. ഹയാത്തിന് ഇന്ത്യയിൽ മികച്ച മുന്നേററം കാഴ്ച വെക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.