സിയാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ 3 മാസത്തെ ഷോപ്പിംഗ് ഉത്സവത്തിന് തുടക്കമായി

Posted on: August 5, 2023

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സിയാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ 3 മാസത്തെ ഷോപ്പിംഗ് ഉത്സവത്തിന് തുടക്കമായി. ഒട്ടേറെ പുത്തന്‍ ഓഫറുകളുമായി ജംബോ ജംബുരി ഫെസ്റ്റിവല്‍ ഒക്ടോബര്‍ വരെ നീണ്ടു നില്‍ക്കും.

ഷോപ്പിംഗ് ഉത്സവത്തിന്റെ ഭാഗമായി സിയാല്‍ ഡ്യൂട്ടി ഫ്രീപ്പില്‍ നിന്ന് 5000 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 2പേര്‍ക്ക് മഹീന്ദ്ര എക്‌സ്യുവി 400
കാറുകള്‍ സമ്മാനമായി നല്‍കും. കൂടാതെ ഒട്ടേറെ മറ്റ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

തിരഞ്ഞടുത്ത ഉത്പന്നങ്ങള്‍ക്ക് 33 ശതമാനം ഇളവ് ലഭിക്കും. സിയാല്‍ ഡ്യൂട്ടി ഫ്രീയുടെ പ്രീ ഓര്‍ഡര്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവും ലഭിക്കും.

TAGS: Cial Duty Free |