എസ്ബിഐയുടെ ലാഭത്തില്‍ 83 ശതമാനം വര്‍ധന

Posted on: May 19, 2023

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം ക്വാര്‍ട്ടറില്‍ 83 ശതമാനം വര്‍ധന. പലിശ വരുമാനം കൂടിയതോടെ ലാഭം 16,694,51 കോടി രൂപയായിട്ടാണ് കുതിച്ചത്.

മുന്‍ വര്‍ഇതേ കാലയളവില്‍ 9,113.53 കോടി രൂപയായിരുന്നു ലാഭം. നാലാം ക്വാര്‍ട്ടറില്‍ പലിശ വരുമാനം 31 ശതമാനം കൂടി 92,951 കോടി രൂപയിലെത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എസ്ബിഐയുടെ ആകെ ലാഭം 59 ശതമാനം വര്‍ധിച്ച് 50,232.45 കോടി രൂപയിലെത്തുകയും ചെയ്തു. മുന്‍വര്‍ഷത്തെ ലാഭം 31,675.98 കോടിയായിരുന്നു. ഓഹരിയൊന്നിന് 11.30 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു.

 

TAGS: SBI |