യുടിഐ മാസ്റ്റര്‍ഷെയറിന്റെ ആസ്തി 10,312 കോടി രൂപ

Posted on: March 11, 2023

കൊച്ചി : യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് സ്‌കീം കൈകാര്യം ചെയ്യുന്ന ആസ്തി 10,312 കോടി രൂപയിലെത്തിയതായി 2023 ഫെബ്രുവരി 28-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 7.60 ലക്ഷത്തിലേറെ സജീവ നിക്ഷേപകരും പദ്ധതിക്കുണ്ട്.

1986-ല്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതി കൂടിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് സ്‌കീം 15.32 ശതമാനം സംയോജിത നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. അടിസ്ഥാന സൂചിക 14.03 ശതമാനം നേട്ടം കൈവരിച്ചിട്ടുള്ള പശ്ചാത്തലത്തിലാണിത്.

പദ്ധതി ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ ഇപ്പോള്‍ 17.91 കോടി രൂപയായി വളര്‍ന്നിട്ടുണ്ട്. ലാര്‍ജ് ക്യാപ് വിഭാഗത്തില്‍ പെടുന്ന ഈ പദ്ധതിക്ക് പ്രമുഖ മുന്നിര കമ്പനികളിലെല്ലാം നിക്ഷേപമുണ്ട്.

 

TAGS: UTI Mutual Fund |