യുടിഐ വാല്യൂ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 7333 കോടി രൂപയിലെത്തി

Posted on: July 12, 2023

കൊച്ചി : മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തുന്ന യുടിഐയുടെ വാല്യൂ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 7333 കോടി രൂപയില്‍ എത്തിയതായി 2023 ജൂണ്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2005-ല്‍ ആരംഭിച്ച പദ്ധതിയില്‍ 68 ശതമാനം നിക്ഷേപവും ഇപ്പോള്‍ ലാര്‍ജ് ക്യാപ് വിഭാഗത്തിലാണ്. ശേഷിക്കുന്നത് മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലുമാണ്. ദീര്‍ഘകാല മൂലധന നേട്ടം പ്രതീക്ഷിച്ച് ഓഹരി നിക്ഷേപം പരിഗണിക്കുന്നവര്‍ക്ക് അനുകൂലമായ പദ്ധതിയാണിത്.

 

TAGS: UTI Mutual Fund |