യുടിഐ മാസ്റ്റര്‍ഷെയറില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 18.67 കോടി രൂപയായി

Posted on: September 14, 2022

കൊച്ചി : രാജ്യത്തെ ആദ്യ ഓഹരി അധിഷ്ഠിത പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയറിന്റെ ആരംഭത്തില്‍ നിക്ഷേപിച്ചിരുന്ന പത്തു ലക്ഷം രൂപ 18.67 കോടി രൂപയായി. 1986 ഒക്ടോബറിലാണ് ഈ പദ്ധതി ആരംഭിച്ചത്. ശക്തമായ ലാര്‍ജ് ക്യാപ് കമ്പനികളുടെ ഓഹരികളിലാണ് യുടിഐ മാസ്റ്റര്‍ഷെയര്‍ നിക്ഷേപിക്കുന്നത്. ഗുണമേന്‍മയുള്ള കമ്പനികളിലായുള്ള നിക്ഷേപവും ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുള്ള അവസരവും ഇതിലൂടെ നിക്ഷേപകര്‍ക്കു ലഭിക്കും.

ആഗസ്റ്റ് 31-ലെ കണക്കു പ്രകാരം 10,570 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. 7.43 ലക്ഷം സജീവ നിക്ഷേപകരും പദ്ധതിയിലുണ്ട്. 15.68 ശതമാനം സംയോജിത വാര്‍ഷിക നേട്ടമാണ് യുടിഐ മാസ്റ്റര്‍ഷെയര്‍ ലഭ്യമാക്കിയിട്ടുള്ളത്.

അടിസ്ഥാന സൂചിക 14.35 ശതമാനം നേട്ടം ലഭ്യമാക്കിയ സ്ഥാനത്താണിത്. ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ടിസിഎസ്, കോട്ടക് മഹീന്ദ്ര ബാങ്ക,് എസ്‌കെഎഫ് ഇന്ത്യ തുടങ്ങിയവയാണ് പദ്ധതി നിക്ഷേപം നടത്തിയിട്ടുള്ള പ്രധാന പത്ത് ഓഹരികള്‍.

TAGS: UTI Mutual Fund |