വൈദ്യുതി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മിച്ചു നല്‍കാന്‍ കെഎസ്ഇബി

Posted on: December 31, 2022

 

തിരുവനന്തപുരം : സ്വകാര്യ വ്യക്തികള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളും അനുബന്ധ ജോലികളും ഡെപ്പോസിറ്റ് വര്‍ക്ക് ശൈലിയില്‍ പൂര്‍ത്തികുരിച്ച് നല്‍കാന്‍ കെഎസ്ഇബി. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതസ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ശൃംഖല നിര്‍മിച്ചു പ്രവര്‍ത്തി പരിചയമുള്ള കെഎസ്ഇബിയുടെ ഈ മേഖലയിലുള്ള വൈദഗ്ധ്യം ജനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംരംഭം ആധുനിക ചാര്‍ജിംഗ് സ്റ്റേഷന്‍ ഉപകരണ
ങ്ങളും ഗുണനിലവാരവും കെഎസ്ഇബി ഉറപ്പാക്കും. അതോടൊപ്പം കെഎസ്ഇബിയുടെ സോഫ്‌റ്റ്വെയര്‍ ആയ KEMapp വഴി ചാര്‍ജ് ചെയ്യാനും കഴിയും. ചാര്‍ജിംഗ് സ്റ്റേഷന് വേണ്ട ട്രാന്‍സ്‌ഫോര്‍മറും പവര്‍ എക്സ്റ്റന്‍ഷന്‍ ജോലികളും കെഎസ്ഇബി നിര്‍വഹിക്കും.

ഏറ്റവും ആധുനിക രീതിയിലുള്ള ഡിസൈനും ഉടമയുടെ അഭിപ്രായത്തിനനുസരിച്ച് അനുയോജ്യമായ മേല്‍ക്കൂരയും സൈറ്റിന്റെ സാധ്യതയ്ക്കനുസരിച്ച് റൂഫ് ടോപ്പ് സോളാര്‍ നിലയവും ചെയ്തു നല്‍കും. സ്റ്റേഷനുകള്‍ ഡെപ്പോസിറ്റ് വര്‍ക്ക് അടിസ്ഥാനത്തിലാണ് പൂര്‍ത്തീകരിച്ച് നല്‍കുന്നത്.

ഈ സേവനം ആവശ്യപ്പെടുന്ന പക്ഷം സ്ഥലം സര്‍വെ നടത്തി എസ്റ്റിമേറ്റ് തയാറാക്കി നല്‍കും. കെഎസ്ഇബി എംപാനല്‍ ചെയ്യുന്ന വിദഗ്ധ സ്ഥാപനങ്ങള്‍ വഴിയായിരിക്കും ഈ പ്രവൃത്തികള്‍ നിര്‍വഹിക്കുക. താത്പര്യമുള്ളവര്‍ക്ക്, ചീഫ് എന്‍ജിനീയര്‍ (റീസ്), വൈദ്യുതി ഭവനം, പട്ടം, തിരുവനന്തപുരം 695004 എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയിലിലോ0471-2447404, 2514698, 2514562, 2514462 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടാം.

 

TAGS: KSEB |