വൈദ്യുതി ബോർഡിന് കടം 3,450 കോടി രൂപ

Posted on: November 3, 2013

KSEB_logoകെഎസ്ഇബിയുടെ കടം 3450 കോടി രൂപയായി ഉയർന്നതായി റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി. ഇതിൽ 1826 കോടി രൂപ ഹ്രസ്വകാല വായ്പയാണ്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നീ ചെലവിനങ്ങൾ വൈദ്യുതി ബോർഡിന്റെ നിയന്ത്രണ പരിധിയിൽ നിർത്താനാകില്ല. വൈദ്യുതി ബോർഡ് 2551.50 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ 1803 കോടി രൂപ മാത്രമാണു റഗുലേറ്ററി കമ്മീഷൻ അനുവദിച്ചത്. ഈ തുകയിൽ ഡിഎ നൽകാൻ 35 ശതമാനവും പെൻഷൻ നൽകാൻ 13 ശതമാനവും തുക റഗുലേറ്ററി കമ്മീഷൻ കുറവുവരുത്തി.

റെഗുലേറ്ററി കമ്മീഷൻ തുക കുറച്ചുമാത്രം അനുവദിച്ചതിനാൽ അറ്റകുറ്റപ്പണിക്കും അപാകത പരിഹരിക്കുന്നതിനുമായി നൽകിയിരുന്ന കണക്കിൽ 30 ശതമാനം കുറവ് വരുത്തിയതുമൂലം ബുദ്ധിമുട്ട് നേരിടുകയാണ്. അറ്റകുറ്റപ്പണി നടത്താനാകാതെ മുന്നോട്ടു പോകാനാകില്ലെന്നും വൈദ്യുതി ബോർഡ് വ്യക്തമാക്കി.

വിപണനക്കാരിൽനിന്നു വൈദ്യുതി വാങ്ങാനായി അനുവദിച്ചത് 230.73 കോടി രൂപയാണ്. 100.19 കോടി രൂപ അധികം ചെലവായി. മാത്രമല്ല ലിക്വിഡ് ഫ്യൂവൽ സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതി വാങ്ങിയ ഇനത്തിൽ 78.14 കോടി രൂപയും അധികം ചെലവായതായി ബോർഡ് അറിയിച്ചു.