ഹൈദരബാദ് എയർപോർട്ടിന് എസിഐ ബഹുമതി

Posted on: February 18, 2015

Hyd-Rajiv-Gandhi-Internatio

ഹൈദരബാദ് : ഹൈദരബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് 5-15 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനം. എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണലാണ് 2014 ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡുകൾ പ്രഖ്യാപിച്ചത്.

ലോകവ്യാപകമായി 300 എയർപോർട്ടുകളിൽ നടത്തിയ സർവെയിൽ നിന്നാണ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിനെ തെരഞ്ഞെടുത്തത്. 34 മുഖ്യ സേവന സൂചകങ്ങളെ അടിസ്ഥാനമാക്കി യാത്രക്കാർക്കിടയിൽ നടത്തിയ സർവെയിൽ ഹൈദരബാദ് എയർപോർട്ടിന് 4.82 സ്‌കോർ ലഭിച്ചു.