90 ദിവസ യുഎഇ വിസയുമായി എമിറേറ്റ്‌സ്

Posted on: February 17, 2015

Emirates-B-777-300-big

കൊച്ചി : യു എ ഇ യിലേക്ക് 90 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്നു. ബിസിനസ്, സെമിനാർ, എക്‌സിബിഷൻ, വെക്കേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ദുബായ് വിസ പ്രോസസിംഗ് സെന്റർ 90 ദിവസത്തെ വിസ അവതരിപ്പിച്ചിട്ടുള്ളത്.

അപേക്ഷ സ്വീകരിക്കുന്നതു മുതലുള്ള എല്ലാ സേവനങ്ങൾക്കുമായി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ 13 യു എ ഇ വിസ ആപ്ലിക്കേഷൻ സെന്റുകൾ ഡി വി പി സി സജീകരിച്ചിട്ടുണ്ട്. ദുബായിലേക്ക് എമിറേറ്റ്‌സിലൂടെ യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിസ അപേക്ഷകർക്ക് ഡി വി പി സി യുടെ പ്രത്യേക സേവനം ലഭ്യമാണ്. എമിറേറ്റ്‌സിന്റെ പ്രവർത്തന പാതയിലെ പുതിയൊരു നാഴികക്കല്ലാണ് 90 ദിവസത്തെ വിസയെന്ന് എമിറേറ്റ്‌സ് (ഇന്ത്യ- നേപ്പാൾ) വൈസ് പ്രസിഡന്റ് ഈസാ സുലൈമാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

എമിറേറ്റ്‌സുമായി 2002 മുതൽ കൈകോർത്തു പ്രവർത്തിക്കാൻ കഴിയുന്നതിൽ ഡി വി പി സിയുടെ സൗത്ത് ഏഷ്യ ചീഫ് ഓപറേറ്റിംഗ് ഓഫീസർ വിനയ് മൽഹോത്ര ആഹ്ലാദം പ്രകടിപ്പിച്ചു. ഡി വി പി സി യുടെ 33 ദുബായ് വിസ ആപ്ലിക്കേഷൻ സെന്റുകൾ 16 രാജ്യങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. വി എഫ് എസ് ഗ്‌ളോബൽ സർവീസസിന്റെ ആഭിമുഖ്യത്തിൽ 180 രാജ്യങ്ങളിൽ ഓൺലൈൻ സേവനവും ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു.