കല്യാൺ സിൽക്‌സ് ദോഹയിൽ ഷോറൂം തുറക്കും

Posted on: February 15, 2015

Kalyan-Silks-logo--big

കൊച്ചി : കല്യാൺ സിൽക്‌സ് ഈ വർഷം ഖത്തറിലെ ദോഹ ഉൾപ്പടെ ആറ് പുതിയ ഷോറൂമുകൾ തുറക്കുമെന്ന് ചെയർമാൻ ടി. എസ്. പട്ടാഭിരാമൻ പറഞ്ഞു. ആറ്റിങ്ങൽ, തൊടുപുഴ, കുന്നംകുളം, കൊല്ലം തമിഴ്‌നാട്ടിലെ സേലം എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകൾ ആരംഭിക്കുന്നത്.

രാജ്യത്തെ വിവിധ ഗ്രാമങ്ങളിൽനിന്നും നെയ്‌തെടുത്ത കോട്ടൺ വസ്ത്രങ്ങൾ അണിനിരത്തി ബിഗ് കോട്ടൺ ഫെസ്റ്റിനും കല്യാൺ സിൽക്‌സിൽ തുടക്കമായി. 150 രൂപ മുതൽ 4,000 രൂപ വരെ വിലയുള്ള രണ്ടു ലക്ഷത്തിൽപ്പരം വസ്ത്രങ്ങളാണ് കോട്ടൺ ശ്രേണിയിലുള്ളത്. ഏറ്റവും പുതിയ കോട്ടൺ വസ്ത്രങ്ങളുടെ വൻ ശേഖരമാണ് കല്യാൺ സിൽക്‌സിന്റെ എല്ലാ ഷോറൂമുകളിലും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതെന്നും പട്ടാഭിരാമൻ പറഞ്ഞു.