98-ാം വാര്‍ഷികാഘോഷത്തില്‍ ഭീമ ജുവല്‍സിന്റെ സൂപ്പര്‍ സര്‍പ്രൈസ് ഓഫര്‍

Posted on: October 27, 2022

കൊച്ചി : ഭീമ ജുവല്‍സ് 98-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘സുപ്പര്‍ സര്‍പ്രൈസ് ഓഫറുകള്‍ അവതരിപ്പിച്ചു. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനംവരെയും വെള്ളി ആഭരണങ്ങള്‍ക്ക് 25 ശതമാനംവരെയും വജ്രാഭരണങ്ങള്‍ക്ക് കാരറ്റിന് 15,000 രൂപവരെയും കിഴിവുണ്ട്. ഇതോടൊപ്പം ഇന്‍സ്റ്റാ ക്യാഷ് ബാക്ക്, സ്വര്‍ണം, വെള്ളി നാണയങ്ങള്‍, ഗിഫ്റ്റ് വൗച്ചറുകള്‍, മറ്റ് ഉറപ്പുള്ള സമ്മാനങ്ങള്‍ എന്നിവയും പ്രഖ്യാപിച്ചു.

ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലുടെ ഒരു കിലോ സ്വര്‍ണനാണയങ്ങളും 12 സിട്രോണ്‍ കാറുകളും നേടാനും അവസരമുണ്ട്. ഓഫറുകള്‍ നവംബര്‍ 13 വരെ ലഭ്യമാകുമെന്ന് ഭീമ ജുവല്‍സ് ചെയര്‍മാന്‍ ബി ബിന്ദു മാധവ് പറഞ്ഞു. 1925 മുതല്‍ ജ്വല്ലറി റീട്ടെയില്‍ രംഗത്തുള്ള ഭീമ വിജയകരമായ മുന്നേറ്റത്തിന്റെ സന്തോഷം സുപ്പര്‍ സര്‍പ്രൈസിലൂടെ ഉപയോക്താക്കളുമായി പങ്കിടുകയാണന്ന് മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദു മാധവ് പറഞ്ഞു.

 

TAGS: Bhima Jewellery |