ഭീമാ ജൂവല്ലറി പത്തനംതിട്ട ഷോറൂം ഉദ്ഘാടനം ചെയ്തു

Posted on: August 23, 2016

Bhima-Jewellery-Pta-showroo

തിരുവനന്തപുരം : ഭീമാ ജൂവല്ലറിയുടെ പുതിയ ഷോറൂം പത്തനംതിട്ടയിൽ ചലച്ചിത്രതാരം പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. ഭീമാ ജൂവല്ലറി ചെയർമാൻ ഡോ. ബി ഗോവിന്ദൻ, ബിന്ദു മാധവ്, മാനേജിംഗ് ഡയറകടർമാരായ എം.എസ് സുഹാസ്, സുധീർ കപൂർ, ഡയറക്ടർമാരായ ജയാ ഗോവിന്ദൻ, ഗായത്രി സുഹാസ്, ആരതി ഗുരുരാജ്, ഡോ. ഗുരുരാജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ഭീമയിൽ ആകർഷകമായ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഓരോ പർച്ചേസിനും സമ്മാനങ്ങൾ, വിവാഹ പർച്ചേസുകൾക്കു പ്രത്യേക ആനുകൂല്യങ്ങൾ, ഏറ്റവും കുറഞ്ഞ പണിക്കൂലി, പ്രത്യേക ഉദ്ഘാടന കളക്ഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡിസൈനുകൾ, പാറ്റേണുകൾ, ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ഏറ്റവും വലിയ ശ്രേണി, ഡയമണ്ട,് പ്ലാറ്റിനം ആഭരണങ്ങളുടെ ശേഖരം, പ്രത്യേക ബ്രൈഡൽ കളക്ഷൻ തുടങ്ങിയ സവിശേഷതകളും ഭീമ വാഗ്ദാനം ചെയ്യുന്നു.

TAGS: Bhima Jewellery |