രത്തൻ ടാറ്റാ കാർദേഖോയിൽ നിക്ഷേപം നടത്തി

Posted on: February 9, 2015

Ratan-Tata-feb2015-big

മുംബൈ : ടാറ്റാ ഗ്രൂപ്പ് മുൻചെയർമാൻ രത്തൻ ടാറ്റാ, ഓട്ടോക്ലാസിഫൈഡ് പോർട്ടലായ കാർദേഖോ ഡോട്ട്‌കോമിൽ മൂലധന നിക്ഷേപം നടത്തി. ജയ്പ്പൂർ ആസ്ഥാനമായുള്ള ഗിർനാർസോഫ്റ്റാണ് കാർദേഖോയുടെ ഉടമകൾ. നേരത്തെ ഇ-കൊമേഴ്‌സ് പോർട്ടലായ സ്‌നാപ്ഡീലിലും ബംഗലുരുവിലെ ജുവല്ലറി ഇ-ടെയ്‌ലറായ ബ്ലൂസ്റ്റോണിലും ഓൺലൈൻ ഫർണിച്ചർ റീട്ടെയ്‌ലറായ അർബൻ ലാഡറിലും നിക്ഷേപം നടത്തിയിരുന്നു.

300 മില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന കാർദേഖോയിൽ ചൈനീസ് ഫണ്ടായ ഹിൽഹൗസ് കാപ്പിറ്റൽ 50 മില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു. ഡൽഹി ഐഐടി അലുംമ്‌നികളായ അമിത്, അനുരാഗ് ജയിൻ സഹോദരൻമാരാണ് 2008 ൽ കാർദേഖോയ്ക്ക് തുടക്കം കുറിച്ചത്.