എൻസിഡിഎക്‌സിന് ഡെലിവറിയുടെ കാര്യത്തിൽ വർധന

Posted on: February 4, 2015

NCDEX-CS

കൊച്ചി : നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് (എൻസിഡിഎക്‌സ്) ജനുവരിയിൽ ഉത്പന്നങ്ങളുടെ ഡെലിവറിയിൽ 134.22 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരി മാസത്തിൽ എക്‌സ്‌ചേഞ്ച് വഴി 252789 മെട്രിക് ടൺ ഉത്പന്നങ്ങളാണ് ഡെലിവറി നടത്തിയത്. ആവണക്കെണ്ണയുടെ കാര്യത്തിലാണ് ഡെലിവറി സംബന്ധിച്ച എല്ലാ റെക്കോർഡുകളും തകർത്തത്. 947.95 കോടി രൂപയുടെ മൂല്യമുള്ള ഡെലിവറികളാണ് ആവണക്കെണ്ണയുടെ കാര്യത്തിൽ നടത്തിയത്.

കാർഷിക വിഭാഗത്തിൽ 68229.65 കോടി രൂപ മൂല്യമുള്ള ഇടപാടുകളാണ് ഈ മാസത്തിൽ നടന്നത്. സുതാര്യമായ ഡെലിവറി സംവിധാനത്തിലൂടെ യാതൊരു മുടക്കവുമില്ലാതെയാണ് എക്‌സ്‌ചേഞ്ച് ഇവ പൂർത്തീകരിച്ചത്. 2014 ഡിസംബർ മാസത്തിൽ 4,47,988 മെട്രിക് ടണ്ണിന്റെ ഡിമാൻഡാണ് ആവണക്കിന്റെ കാര്യത്തിലുണ്ടായത്. ഇതിൽ 70 ശതമാനത്തിലേറെ ജനുവരി അവധിയിലുമായിരുന്നു.