എൻസിഡിഇഎക്‌സ് മൺസൂൺ ഇൻഡെക്‌സ് അവതരിപ്പിച്ചു

Posted on: June 9, 2020

മുംബൈ : നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് (എൻസിഡിഇഎക്‌സ്) വർഷപാതം അടിസ്ഥാനമാക്കിയുള്ള രണ്ട് സൂചികകൾ അവതരിപ്പിച്ചു. രാജ്യത്തെ മഴയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ മൺസൂൺ ഇൻഡെക്‌സ്, ഇന്ത്യൻ റെയിൻ ഇൻഡെക്‌സ് എന്നിവ ജൂൺ 10 മുതൽ പ്രാബല്യത്തിൽ വരും. എനർജി, കൃഷി, ഇൻഷുറൻസ്, ബാങ്കിംഗ്, കൺസ്ട്രക്ഷൻ, എന്റർടെയ്ൻമെന്റ്, ട്രാവൽ, റീട്ടെയ്ൽ തുടങ്ങിയ ബിസിനസ് മേഖലകൾക്ക് പുതിയ സൂചികകൾ ഉപകരിക്കും.

സ്‌കൈമെറ്റ് വെതർ സർവീസസുമായി ചേർന്നാണ് ഇൻഡെക്‌സ് അവതരിപ്പിക്കുന്നത്. വിപണിക്ക് ആവശ്യമായ റെയിൻഫാൾ ഡാറ്റാ രാജ്യമെമ്പാടും ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷൻ ശൃംഖലയുള്ള സ്‌കൈമെറ്റ് പ്രദാനം ചെയ്യും.

കാലാവസ്ഥാ മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചികകൾ അവധിവ്യാപാര രംഗത്ത് പുതിയ സാധ്യതകൾ സൃഷ്ടിക്കുമെന്ന് എൻസിഡിഇഎക്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിജയകുമാർ പറഞ്ഞു.