എൻസിഡിഇഎക്‌സ് അഗ്രി ഫ്യൂച്ചേഴ്‌സ് ഇൻഡെക്‌സ് അവതരിപ്പിച്ചു

Posted on: May 27, 2020

മുംബൈ : നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് (എൻസിഡിഇഎക്‌സ്) ഇന്ത്യയിൽ ആദ്യത്തെ അഗ്രി ഫ്യൂച്ചേഴ്‌സ് ഇൻഡെക്‌സ് – അഗ്രിഡെക്‌സ് അവതരിപ്പിച്ചു. ട്രേഡിംഗിന്റെ ആദ്യ രണ്ട് ദിനങ്ങളായ മാർച്ച് 26,27 ദിവസങ്ങളിൽ 885 ലോട്ടുകളിലായി 45 കോടിയുടെ ഇടപാടുകളാണ് നടന്നത്. ട്രേഡിംഗിന്റെ രണ്ടാം ദിനത്തിൽ 467 ലോട്ടുകളിലായി 24 കോടി രൂപയുടെ ഇടപാടുകൾ നടത്തി.

അഗ്രിഡെക്‌സിന്റെ വരവോടെ കാർഷികോത്പന്നങ്ങളുടെ അവധി വിപണിയിൽ പങ്കെടുക്കാൻ കൂടുതൽ റീട്ടെയ്ൽ, ഇൻസ്റ്റിറ്റിയൂഷണൽ ഇടപാടുകാർ എത്തുമെന്ന് എൻസിഡിഇഎക്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ കപിൽ ദേവ് പറഞ്ഞു.