പോസ്റ്റ്‌പെയ്ഡ് മിനി സർവീസുമായി പേടിഎം

Posted on: July 9, 2021

കൊച്ചി : ‘പോസ്റ്റ് പെയ്ഡ്’ മിനി എന്ന പുതിയ സേവനം അവതരിപ്പിച്ച് ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്ലാറ്റ്‌ഫോമായ പേ ടിഎം. പേ ടി എമ്മിന്റെ ‘ബൈ നൗ പേലേറ്റര്‍’ സേവനം വിപുലപ്പെടുത്തിയാണ് പുതിയ സേവനം ആരംഭിക്കുന്നത്.

മിതമായ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആദിത്യബിര്‍ള ഫിനാന്‍സുമായി സഹകരിച്ചാണ് പുതിയ സേവനം അവതരിപ്പിക്കുന്നത്. പേടിഎം പോസ്റ്റ് പെയ്ഡിന്റ 60,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ക്രെഡിറ്റിനു പുറമെ പോസ്റ്റ് പെയ്ഡ് മിനിയില്‍ 250 മുതല്‍ 1,000 രൂപ വരെയുള്ള വായ്പകള്‍ ലഭ്യമാകും.

 

TAGS: Paytm |