കെ എം ഉണ്ണി ജെറ്റ് എയർവേസ് ഓപറേഷൻസ് മേധാവി

Posted on: January 18, 2015

K-M-Unni-Jet-Airways-small

ജെറ്റ് എയർവേസ് ഓപറേഷൻസ് മേധാവിയായി കെ. എം. ഉണ്ണി ചുമതലയേറ്റു. ഓപറേഷൻസ്, എൻജിനീയറിംഗ്, മെയിന്റനൻസ് സർവീസ് എന്നീ വിഭാഗങ്ങൾക്ക് നേതൃത്വം നൽകും.

എയർഇന്ത്യയുടെ സ്‌പെഷൽ ബിസിനസ് യൂണിറ്റ് (എംആർഒ) മേധാവിയായി 2013 ലാണ് വിരമിച്ചത്. എയർ ഇന്ത്യ ചീഫ് ഓപറേറ്റിംഗ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. ഏഴ് വർഷം എയർ ഇന്ത്യ ഡയറക്ടർ ബോർഡിലും അംഗമായിരുന്നു.