പേടി എം ഐപിഒ നവംബറില്‍ ; 22,000 കോടി സമാഹരിക്കും

Posted on: June 2, 2021

മുംബൈ : ഡിജിറ്റല്‍ പേമെന്റ് സാമ്പത്തികസേവന കമ്പനിയായ പേടിഎം ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ.യ്ക്ക് തയ്യാറെടുക്കുന്നു. ഐ.പി .ഒ. വഴി 21,000 മുതല്‍ 22,000 കോടി രൂപ വരെ സമാഹരിക്കാനും ഒക്ടോബര്‍-ഡിസംബര്‍ ക്വാര്‍ട്ടറില്‍ ഐ.പി.ഒ. നടത്താനുമുള്ള പ്രമേയത്തിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് തത്ത്വത്തില്‍ അനുമതി നല്‍കി. ഐ.പി.ഒ.യ്ക്കായി ജൂലായില്‍ സെബിക്കു മുമ്പാകെ അപേക്ഷ നല്‍കാനാണ് ആലോചന.

ഐ.പി.ഒ. സമയത്ത് സംരംഭകത്വ മൂല്യം രണ്ടുലക്ഷം കോടി രൂപയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐ.പി.ഒ.യില്‍ പത്തുശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതിയെന്നാണ് സൂചന. ഐ.പി.ഒ.യ്ക്കു മുമ്പായി നിലവിലുള്ള ഏതാനും നിക്ഷേപകര്‍ കമ്പനിയിലെ ഓഹരിപങ്കാളിത്തം കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐ.പി. ഒ. സംബന്ധിച്ച് പേടിഎം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

TAGS: Paytm |