പേടിഎമ്മിലൂടെ 24 മണിക്കൂറും വൈദ്യുതി ബില്‍ അടയ്ക്കാം

Posted on: May 21, 2021

കൊച്ചി : 24 മണിക്കൂറും വൈദ്യുതി ബില്‍ ഡിജിറ്റലായി അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബിയുമായി പേടിഎം ധാരണ.

ഓരോ ബില്‍ പേയ്‌മെന്റിലും 1000 രൂപ വരെ റിവാര്‍ഡും ആദ്യമായി വൈദ്യുതി ബില്‍ അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് 50 രൂപയുടെ കാഷ് ബാക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

പേടിഎം യു.പി.ഐ, പേടിഎം വാലറ്റ്, ഡെബിറ്റ്, ക്രെഡിറ്റ് കാഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാം. ബില്‍ അടയ്‌ക്കേണ്ട തീയതി എസ്.എം.എസ്, ഇന്‍ ആപ്പ് ആപ്ലിക്കേഷനിലൂടെ പേടിഎം നല്‍കും.

 

TAGS: Paytm |