സ്‌പൈസ് ജെറ്റ് 1,100 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്‌സ് എത്തിച്ചു

Posted on: May 3, 2021

നെടുമ്പാശേരി : സ്‌പൈസ് ജെറ്റ് എയര്‍വേയ്‌സ് സിങ്കപ്പൂരില്‍നിന്ന് രണ്ട് വിമാനങ്ങളിലായി 1100 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഓക്‌സിമീറ്ററുകള്‍, വെന്റിലേറ്ററുകള്‍ ബംഗലൂരുവിലെത്തിച്ചു. രണ്ടാഴ്ചയ്ക്കുളളില്‍ 3700 കോണ്‍സെന്‍ട്രേറ്റേഴ്‌സാണ് സ്‌പൈസ് രാജ്യത്ത് എത്തിച്ചത്.

ഇരുപതിനായിരം ഓക്‌സിജന്‍ കോണ്‍ സന്റ്റേഴ്‌സ് ഉടന്‍ എത്തിക്കുമെന്ന് സ്‌പൈസ് ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് അറിയിച്ചു. സ്‌പൈസ് ഹെല്‍ത്തിന്റെ നേതൃത്വത്തില്‍ സ്‌പൈസ് ഓക്‌സി വെന്റിലേറ്റേഴ്‌സും ഫിങ്കര്‍ ട്രിപ്പ് പള്‍സ് ഓക്‌സിമീറ്റേഴ്‌സ് നിര്‍മിച്ച് നല്‍കുന്നതില്‍ വ്യാപൃതരായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

TAGS: Spice Jet |