സ്‌പൈസ്‌ജെറ്റ് 26 മുതൽ റാസൽഖൈമയിലേക്ക് സർവീസ് പുനരാരംഭിക്കുന്നു

Posted on: November 25, 2020

റാസല്‍ഖൈമ : സ്‌പൈസ്‌ജെറ്റ് 26 മുതൽ റാസല്‍ഖൈമയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു.  കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വാണിജ്യമേഖലയിലെ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര വിമാനത്താവള പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലേക്കു മടങ്ങിയെത്തിയ സാഹചര്യത്തിലാണു സര്‍വീസ് ആരംഭിക്കുന്നതെന്ന് റാക്ക് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആഴ്ചയില്‍ രണ്ടു സര്‍വീസുകളും വരുംമാസങ്ങളില്‍ കൂടുതല്‍ സര്‍വീസുകളും ആരംഭിക്കും. ഡല്‍ഹിയില്‍നിന്ന് റാസല്‍ഖൈമയിലേക്ക് വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10.30-നും തിരികെ തിങ്കള്‍, വെള്ളി ദിനങ്ങളില്‍ 1.50-നുമാണ് സര്‍വീസ്.
വരുംമാസങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സ്‌പൈസ് ജെറ്റ് സര്‍വീസുണ്ടാകും.

 

TAGS: Spice Jet |