സ്‌പൈസ് ജെറ്റില്‍ പൈലറ്റുമാര്‍ക്ക് ശമ്പളമില്ല

Posted on: April 30, 2020

കൊച്ചി : വ്യോമയാന കമ്പനിയായ സ്‌പൈസ് ജെറ്റ് ലോക്ക്ഡൗണ്‍ കാരണം പൈലറ്റുമാര്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളില്‍ ശമ്പളം നല്‍കില്ല.

എന്നാല്‍, കാര്‍ഗോ വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് വിമാനം പറത്തിയ സമയം അനുസരിച്ച് വേതനം നല്‍കും.

എല്ലാ യാത്രാ വിമാനങ്ങളും ലോക്ക്ഡൗണ്‍ കാരണം സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയണെന്നും വരുന്ന ആഴ്ചകളില്‍ കാര്‍ഗോ സര്‍വീസ് കൂട്ടുമെന്നും അധികൃതര്‍ അറിയിച്ചു.

TAGS: Spice Jet |