വിസ്താര എയർലൈൻസ് സർവീസ് തുടങ്ങി

Posted on: January 9, 2015

Vistara-plane-big

ടാറ്റാ – സിയാ സംയുക്തസംരംഭമായ വിസ്താര എയർലൈൻസ് ഡൽഹി-മുംബൈ റൂട്ടിൽ സർവീസ് തുടങ്ങി. കന്നി സർവീസ് ഉച്ചയ്ക്ക് 12.52 ന് ന്യൂഡൽഹിയിൽ നിന്നും 148 യാത്രക്കാരും ആറു വിമാനജോലിക്കാരുമായി ടേക്ക് ഓഫ് ചെയ്തു. വ്യോമയാന സഹമന്ത്രി മഹേഷ് ശർമ്മ സർവീസ് ഉദ്ഘാടനം ചെയ്തു.

ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സൈറസ് മിസ്ത്രി, വിസ്താര ചെയർമാൻ പ്രസാദ് മേനോൻ തുടങ്ങിയവർ മുംബൈയിൽ വിമാനത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. ഡൽഹി – മുംബൈ സർവീസിന് പുറമെ നാളെ മുതൽ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും അഹമ്മദാബാദ് സർവീസ് ആരംഭിക്കും.