ഉണർവേകുന്ന ബജറ്റ് – കെ. പോൾ തോമസ്

Posted on: February 2, 2021

തൃശൂര്‍ : സ്വച്ഛ്ഭാരത് 2.0 ആരോഗ്യരംഗത്ത് മികവുണര്‍ത്താന്‍ കഴിയുന്ന പദ്ധതിയാണ്. ടെക്സ്‌റ്റൈല്‍ പാര്‍ക്കുകളും പുത്തന്‍ ഫിഷിങ് ഹാര്‍ബറുകളും സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ പരിപോഷിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉപകരിക്കും.

ഗ്രാമപ്രദേശങ്ങളുടെ വികസനം ലക്ഷ്യംെവച്ചുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും ഗുണകരമാകുന്ന പ്രോത്സാഹന പദ്ധതികള്‍ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

വിദേശ നിക്ഷേപരംഗത്ത് സ്വീകരിച്ച നയം ഇന്‍ഷുറന്‍സ് മേഖലയിലും ധനകാര്യ സ്ഥാപന മേഖലയിലും വലിയ മാറ്റങ്ങള്‍ക്കിടയാക്കും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സിഇഒയും എംഡിയുമായ കെ. പോള്‍ തോമസ് പറഞ്ഞു.

 

TAGS: K. Paul Thomas |