ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

Posted on: January 6, 2015

Bank-Strike-CS

ബാങ്ക് ജീവനക്കാർ നാളെ നടത്താനിരുന്ന ദേശീയപണിമുടക്ക് മാറ്റിവച്ചു. ജീവനക്കാരുടെ സംഘടനകളും ഇന്ത്യൻ ബാങ്ക് അസോസിയേഷനും തമ്മിൽ മുംബൈയിൽ നടത്തിയ ചർച്ചയെ തുടർന്നാണിത്.

ജീവനക്കാർക്ക് 12.5 ശതമാനം ശബളവർധന നൽകാമെന്ന ഉറപ്പിനെ തുടർന്നാണ് സമരം മാറ്റിവച്ചത്. 26 ശതമാനം ശബളവർധനയാണ് ബാങ്ക് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നത്.