ഇരുപതാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു

Posted on: June 26, 2020

കൊച്ചി : രാജ്യത്ത് തുടർച്ചയായി ഇരുപതാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചത്.

ഇതോടെ 20 ദിവസത്തിനിടെ ഡീസലിന് 10.21 രൂപയും പെട്രോളിന് 8.93 രൂപയുമാണ് കൂടിയത്. പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 80.29 രൂപയും ഡീസലിന് 75.92 രൂപയുമായി.