പെട്രോൾ, ഡീസൽ വില 18 ാം ദിവസവും കൂട്ടി

Posted on: June 25, 2020

കൊച്ചി : പെട്രോൾ, ഡീസൽ വില തുടർച്ചയായി 18 ാം ദിവസവും കൂട്ടി. പെട്രോളിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.

പതിനെട്ട് ദിവസത്തിനുള്ളിൽ പെട്രോളിന് 8.52 രൂപയും ഡീസലിന് 10.04 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോൾ ലിറ്ററിന് 80.18 രൂപയും ഡീസലിന് 75.84 രൂപയുമാണ്.