പെട്രോൾ, ഡീസൽ വിലകൾ വീണ്ടും കൂട്ടി

Posted on: June 21, 2020

കൊച്ചി : തുടർച്ചയായി പതിനഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വിലകൾ കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്. ഇതോടെ കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 8 രൂപയും ഡീസലിന് 8.43 രൂപയും വർധിച്ചു.

പുതുക്കിയ വില അനുസരിച്ച് കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 79.54 രൂപയും ഡീസലിന് 74.21 രൂപയുമായി.