ദുബായിലെ ഏറ്റവും വലിയ ജുവല്ലറിയുമായി മലബാർ ഗോൾഡ്

Posted on: December 15, 2014

Malabar-Gold-Deira-Showroom

ദുബായിലെ ഏറ്റവും വലിയ ജുവല്ലറി ഷോറൂം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ദേര ദുബായിലെ ഗോൾഡ് സൂക്കിൽ 20 ന് തുറക്കും. ശനിയാഴ്ച വൈകുന്നേരം ആറിന് മലബാർ ഗോൾഡ് ബ്രാൻഡ് അംബാസഡർ കരീന കപൂർ ഖാൻ ജുവല്ലറിയുടെ ഉദ്ഘാടനം നിർവഹിക്കും. മലബാർ ഗോൾഡിന്റെ 123 മത് ഷോറൂമാണിത്.

18 കാരറ്റ് സ്വർണത്തിൽ തീർത്ത ബുർജ് ഖലീഫയുടെ മാതൃകയും 160 കിലോ തൂക്കവും 24 കാരറ്റ് പരിശുദ്ധിയുമുള്ള സ്വർണക്കട്ടിയും സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന സ്വർണ ഗൗണും ഇവിടെ പ്രദർശിപ്പിക്കും. ബുർജ് ഖലീഫയുടെ മാതൃകയ്ക്ക് 22.65 കിലോഗ്രാമാണ് തൂക്കം. 31 ഭാഷകൾ സംസാരിക്കാവുന്ന വില്പനക്കാരാണ് ഏറ്റവും വലിയ ജുവല്ലറിയുടെ പ്രത്യേകതയെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ് പറഞ്ഞു.

ഇന്ത്യ, മലേഷ്യ, ടർക്കി, സിംഗപ്പൂർ, ഹോങ്കോംഗ്, പാക്കിസ്ഥാൻ, തായ്‌ലൻഡ്, ഇറ്റലി, സ്‌പെയിൻ, ബഹ്‌റിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിപുലമായ ആഭരണശേഖരം ദേര ഷോറൂമിൽ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ നിരവധി ഓഫറുകളും മലബാർ ഗോൾഡ് പ്രഖ്യാപിച്ചിട്ടുണ്ട്.