ഗോൾഡ് സേവിംഗ്‌സ് പ്ലാനുമായി പേടിഎം

Posted on: June 15, 2020

കൊച്ചി : ഡിജിറ്റൽ പേമെന്റ് സാമ്പത്തിക സേവനദാതാക്കളായ പേടിഎം എംഎംടിസി-പിഎഎംപിയുമായി ചേർന്ന് സ്വർണം വാങ്ങാനും വിൽക്കാനുമായി പുതിയ പ്ലാറ്റ്ഫോം ലഭ്യമാക്കുന്നു. ഉപഭോക്താവിന് ഇനി 99.99 ശതമാനം പരിശുദ്ധമായ സ്വർണം വെറും ഒരു രൂപയ്ക്കു മുതൽ സ്വന്തമാക്കി സൗജന്യമായി ഇൻഷുർ ചെയ്ത നിലവറയിൽ സ്റ്റോർ ചെയ്യാം. മികച്ച രീതിയിൽ നിക്ഷേപിക്കാനും സമ്പത്ത് വർധിപ്പിക്കാനും ഉപഭോക്താവിനെ സഹായിക്കുന്ന ഗോൾഡ് സേവിംഗ്‌സ് പ്ലാൻ പേടിഎം വാഗ്ദാനം ചെയ്യുന്നു.

ലളിതമായ നാലു സ്റ്റെപ്പുകളിലൂടെ പേടിഎം ആപ്പ് വഴി സ്വർണം വാങ്ങാം. പേമെന്റിന് യുപിഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ പേടിഎം വാലറ്റ് എന്നിവയെല്ലാം ലഭ്യമാണ്. പേ്മെന്റ് വിജയകരമായി പൂർത്തിയാക്കിയാൽ സ്വർണം ലോക്കറിലേക്ക് കൂട്ടിചേർക്കും. നിങ്ങൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും ഇടപാട് ഉറപ്പാക്കൽ സന്ദേശം ലഭിക്കും. ഇതേ രീതിയിൽ ആപ്പിൽ സ്വർണം വിൽക്കുകയും ചെയ്യാം. വിറ്റാൽ 72 മണിക്കൂറിനകം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യും.