റിലയൻസ് കാപ്പിറ്റൽ 500 കോടിക്ക് യാത്രാഡോട്ട്‌കോമിലെ ഓഹരി വിറ്റു

Posted on: December 10, 2014

Yathra.com-Big

അനിൽ അംബാനിയുടെ റിലയൻസ് കാപ്പിറ്റൽ 500 കോടി രൂപയ്ക്ക് ട്രാവൽ പോർട്ടലായ യാത്ര ഡോട്ട്‌കോമിലെ ഓഹരികൾ വിറ്റു. യാത്രാ ഡോട്ട്‌കോമിൽ 16 ശതമാനം ഓഹരിപങ്കാളിത്തമാണ് റിലയൻസ് കാപ്പിറ്റലിനുണ്ടായിരുന്നത്. 2006 ൽ 40 കോടി മുടക്കിയ റിലയൻസിന്റെ നിക്ഷേപം 12 മടങ്ങ് വളർച്ച നേടി. ഇപ്പോൾ 3,000 കോടി (500 മില്യൺ ഡോളർ) രൂപയാണ് യാത്രാ ഡോട്ട്‌കോമിന്റെ മൂല്യം.

മൂന്ന് രാജ്യാന്തര നിക്ഷേപ സ്ഥാപനങ്ങളാണ് റിലയൻസ് കാപ്പിറ്റലിൽ നിന്നും ഓഹരി വാങ്ങുന്നത്. സൽമാൻഖാൻ-നോർത്ത് വെസ്റ്റ് പാർട്‌ണേഴ്‌സ് (30 %), ടിവി 18 ഗ്രൂപ്പ് (10 %), ഇന്റൽ കാപ് (7%), വാലന്റ് കാപ്പിറ്റൽ (10 %) എന്നിവരാണ് മറ്റു നിക്ഷേപകർ.