സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഡ്19 വാക്‌സിൻ ഒക്‌ടോബറിൽ പുറത്തിറക്കും

Posted on: April 28, 2020

മുംബൈ : സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഡ്19 വാക്‌സിൻ ക്ലിനിക്കൽ പരിശോധനകൾക്ക് ശേഷം ഒക്‌ടോബറോടെ വിപണിയിൽ അവതരിപ്പിക്കും. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിന്റെ ഉത്പാദനം രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല പറഞ്ഞു.

കോവിഡ്19 വാക്‌സിൻ നിർമിക്കുന്ന ലോകത്തിലെ ഏഴ് പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നാണ് പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട്. നേരത്തെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ മലേറിയ വാക്‌സിൻ പ്രോജക് ടുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സഹകരിച്ചിരുന്നു.